Friday, November 9, 2018

ഇവിടെ ഇങ്ങനെയാണ്

അപരാഹ്നം കഴിഞ്ഞു നടക്കാൻ ഇറങ്ങിയവർ ..
അസ്തമയത്തിനു മുന്നം കടല്പുറത്തെത്തണമെന്നു ..
വാശിപിടിക്കുന്നതെന്തിന് ...........
                                                ജിസ്ന മരിയം ജോഷി  8 ബി
Image result for water colours paintingഅയന മേരി പോൾ 8 എ
Related image


                                                              അഭിനന്ദ് എസ് 9 ബി

                    

വെയിൽ

Related image


 ഭൂമിക്ക് തീ പിടിച്ചിരിക്കുന്നു ...
അക്കരെ കടവിൽ വഞ്ചി മാത്രം ...
പുഴക്കാരനെ കാണാനില്ല ...
അവന്റെ വീട് എവിടെയെന്നറിയില്ല ...
കൂകിവിളിക്കാമെന്നുവെച്ചാൽ കേൾക്കാവുന്ന ദൂരമല്ല ...
ഇടക്ക് ഒരു പുൽച്ചാടിപ്പാച്ചിൽ പോലെ പാഞ്ഞുപോകുന്നു  വെയിൽ ...
വെയില്കായൽ പോലെ സുഖകരമല്ല വെയിൽ കാണൽ ...
അപരാഹ്നം ഒരു കുരുത്തംകെട്ട കാലമാണ് ...
                                                              പ്രെഷ്യസ് വി എലിയാസ് 10 ബി
Image result for forget

കൂട്ടമറവിയുടെ കാലത്ത് ...
മരിച്ചവർ കൂട്ടത്തോടെ തിരിച്ചുവരുമ്പോൾ...
കരുതിയിരിക്കണം ....
                                                   അന്നാമോൾ  

Tuesday, October 23, 2018


 






Image result for watercolor drawings                 
                                                                              ആഷിക് കെ കലാധരൻ -10 എ

ഓണത്തുമ്പിക്കൊരൂഞ്ഞാൽ

Image result for watercolor drawings
                                                                                    നേഹ അരുൺ -8 എ
Related imageഗൗരിനന്ദന -10 ബി









Image result for google pencil drawings        
                                                               സുധാക്ക് സുധാകരൻ  -10 സി
Related image
 ..............മറവി വന്ന് പിടിച്ചെടുക്കുന്ന ...........
..............ബോധപിറവിതൻ പ്രളയം  ............
..............മദം വന്നു പിടിച്ചെടുക്കുന്നു  ............
..............സ്നേഹപിറവിതൻ മനസ്സ്  ............
                                                  -ആദർശ് ബൈജു  :10 ബി

വിനോദയാത്ര

Image result for doddabetta ootyImage result for doddabetta ootyImage result for doddabetta ooty                 ഊട്ടി ആയിരുന്നു......
കേട്ടറിവുമാത്രം..... നന്നേ പുലർന്നപ്പോൾ അവിടെ എത്തി ... ഹൃദയത്തിലേക്കുകൂടി ആഴ്ന്നിറങ്ങുന്ന സുഖമുള്ള തണുപ്പ്
ഞാനും കൂട്ടുകാരുമൊത്തു സ്വെറ്ററിന്റെ ചെറുചൂടിലേക്ക് കടന്നുകൂടി ..കാഴ്ചകളേക്കാൾ ജീവിതത്തിന്റെ വെത്യസ്ഥകളാണെന്നെ ആകർഷിച്ചത്......
തിരക്കുള്ളവരാണ് .. സ്നേഹമുള്ളവരും ഭക്ഷണത്തിന്റെ രുചിയേക്കാൾ അതിന്റെ നിറഭേദങ്ങൾ എന്നെ ആകർഷിച്ചു ... സുന്ദരികളായ സ്ത്രീകളാണ് ...
അധ്വാനശീലരും ............................................... കാഴ്ച .......സ്വപ്നമാണോ എന്ന് എനിക്കു തോന്നി ...ഡോടപെട്ട .........മേഘത്തിന്റെ ഒരു കണം ഭൂമിയിലേക്ക്
ഇറങ്ങിവന്നതാണോ ..... വസന്ധം തനിറങ്ങിവന്നതാണോ എന്ന് തോന്നുമാറ് പൂക്കളുടെ ഒരു സ്വർഗം .... എന്റുള്ളിലേക്ക് കൊച്ചുവള്ളത്തിന്റെ ഒരു തണുത്തതുരുത്
ലേക് ................... മനസ്സും ശരീരവും മരവിച്ചു സുഖമുള്ള മരവിപ്പ് .........എന്റെ സ്‌കൂൾ ജീവിതത്തിന്റെ ഓർമകളുടെ ഒരിക്കിലും വറ്റാത്ത രണ്ടു ദിവസം ..............
സൗഹൃദവും പ്രണയവും കാഴ്ചയും എന്റെ അവസാനശ്വാസത്തിലേക്കുകൂടി ആവാഹിച്ചു ഞാൻ തിരികെ ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനാലയിൽകൂടി ഒരിക്കൽക്കൂടി ഒന്ന് തിരിഞ്ഞുനോക്കി .............................................................................എത്ര സുന്ദരിയാണ് ഊട്ടി ......................

                                                                                                                                                                      എസ് .ദേവിജ     9 ബി                    

പ്രളയം

Image result for rain in kerala
കുറിഞ്ഞി പൂക്കുമ്പോഴൊക്കെയും
അന്ധനായിപോകുന്ന
ആട്ടിൻകുട്ടിയാണ് ഞാൻ 
പെയ്യല്ലേ ..നീ പെയ്യല്ലേ
എന്നു പറഞ്ഞാൽ ...
പ്രളയമാകും ഞാൻ ...
                        - സ്റ്റെഫി മാത്യൂ 10 ബി

Thursday, November 9, 2017

മനസ്സിൽ ആളി വന്ന അഗ്നിയുടെ 
ഇനിയും കെടാത്ത കനൽ കട്ടകൾ..
ഉള്ളിൽ നിറഞ്ഞു പെയ്ത ബാല്യകൗമാരങ്ങളുടെ 
ചിതറിത്തെറിച്ച മഞ്ചാടിമണികൾ....
ഈ മണ്ണ് എനിക്ക് തന്ന...
                   ഇനിയും മരിക്കാത്ത വാക്ക്.

      ഗൗരിനന്ദന 
       9 A     


എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ 
എന്നേക്കുമായി അസ്തമിച്ചുപോയി 
ഇന്നിനി നമ്മിലൊരാളിന്റെ നിദ്രക്കു 
മറ്റെയാൾ കണ്ണിമചിമ്മാതെ കാവൽ നിന്നീടണം 
ഇനി ഞാൻ ഉണർന്നിരിക്കാം 
                                     നീ ഉറങ്ങുക........
           
                     അഭിരാമി തങ്കപ്പൻ 
                                 10 B

             ഗൗരിനന്ദന 
9 A 

Wednesday, November 8, 2017

എൻ്റെ ബാല്യം

 എൻ്റെ ബാല്യം


                                                                   മഴ നനഞ്ഞായിരുന്നു ഞാൻ സ്കൂളിൽ പോയത്. പുതിയ ബാഗും യൂണിഫോമും നനഞ്ഞു കുതിർന്നു എന്നാലും സ്കൂളിൽ പോകുമ്പോൾ മഴ നനയുന്നത് എനിക്ക് വലിയ ഇഷ്ടം ആയിരുന്നു. വൈകുന്നേരം വരെ ബെഞ്ചിൽ നനഞ്ഞു കുതിർന്നിരിക്കുക... ഓടിനിടയിലൂടെ വീഴുന്ന തുള്ളി വെള്ളം കയ്യിൽ പിടിച്ചു കളിക്കുക. സ്കൂൾ വിടുമ്പോൾ മഴ പെയ്യും മുമ്പേ....... മഴക്ക് മുൻപേ...... ഓടി വീട്ടിൽ എത്തി വരാന്തയിൽ കയറി ലോകം ജയിച്ചവനെ പോലെ തിരിഞ്ഞു നിന്ന് പെയ്തു കയറി വന്ന മഴയെ നോക്കി ചിരിക്കുക..................
                         ..............ഇന്ന് എന്റെ മുറ്റത്തു നിന്ന് മഴ ഇറങ്ങി പോയ വേഗതയിൽ എൻ്റെ ബാല്യവും പെയ്തു തീർന്നു പോയി........
                                                                                              നവീന ജിനേന്ദ്രൻ 
                                                                                                           10 A 

Tuesday, November 7, 2017

"കടലാസുതോണിയെപോലെന്റെ ബാല്യത്തിൽ...
  ഒഴുകുന്ന സ്നേഹമാണച്ചൻ..."

ഏഞ്ചല സി  ബിജു
        9 ബി

സ്വപ്‌നം

ഒരു കുന്നിന്റെ നിറുകയിൽ ആയിരുന്നു ഞാൻ... വയലറ്റ് നിറമുള്ള പൂക്കൾ എന്റെ ചുറ്റും വിടർന്നു നിന്നു.. ചിത്രശലഭങ്ങളിലൊന്ന് എന്റെ കണ്പീലിയിൽ വന്നിരുന്നു... ദൂരെ വെളുത്ത നിറമുള്ള കുതിരയിൽ മേഘങ്ങളേ വകഞ്ഞുമാറ്റി അയാൾ വരുന്നു... സ്വപ്നം വില്കുന്നവൻ... ഞാൻ ആ കുതിരപ്പുറത്തേറി അകലെ മഞ്ഞു പെയ്യുന്ന താഴ്വരയിലേക്കു പോകാൻ കൊതിച്ചു... എന്റെ അടുത്ത് വന്ന കുതിര കുളമ്പടി അകന്നു പോകുന്ന നിരാശ നിറക്കുന്ന ശബ്ദത്തിലേക്കു ഞാൻ ഉണർന്നു... കിടക്കയിൽ കുമിഞ്ഞുകൂടി ഇരിക്കുന്ന തീരാത്ത പ്രൊജക്റ്റ് ഫൈലിലേക്കു നോക്കി നിസ്സഹായായി ഞാൻ ഇരുന്നു...
                                                                                                                                         രോഹിത് രാധാകൃഷ്ണൻ
9 B

ഹൃദയത്തിന്റെ ആഴങ്ങളിൽ..
എത്തിനോക്കവേ ....
സ്നേഹം മാത്രം തിരിച്ചു ചിരിച്ചു ...
          നിമ്മി  ജോസ്