Thursday, November 9, 2017

മനസ്സിൽ ആളി വന്ന അഗ്നിയുടെ 
ഇനിയും കെടാത്ത കനൽ കട്ടകൾ..
ഉള്ളിൽ നിറഞ്ഞു പെയ്ത ബാല്യകൗമാരങ്ങളുടെ 
ചിതറിത്തെറിച്ച മഞ്ചാടിമണികൾ....
ഈ മണ്ണ് എനിക്ക് തന്ന...
                   ഇനിയും മരിക്കാത്ത വാക്ക്.

      ഗൗരിനന്ദന 
       9 A     


എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ 
എന്നേക്കുമായി അസ്തമിച്ചുപോയി 
ഇന്നിനി നമ്മിലൊരാളിന്റെ നിദ്രക്കു 
മറ്റെയാൾ കണ്ണിമചിമ്മാതെ കാവൽ നിന്നീടണം 
ഇനി ഞാൻ ഉണർന്നിരിക്കാം 
                                     നീ ഉറങ്ങുക........
           
                     അഭിരാമി തങ്കപ്പൻ 
                                 10 B

             ഗൗരിനന്ദന 
9 A 

Wednesday, November 8, 2017

എൻ്റെ ബാല്യം

 എൻ്റെ ബാല്യം


                                                                   മഴ നനഞ്ഞായിരുന്നു ഞാൻ സ്കൂളിൽ പോയത്. പുതിയ ബാഗും യൂണിഫോമും നനഞ്ഞു കുതിർന്നു എന്നാലും സ്കൂളിൽ പോകുമ്പോൾ മഴ നനയുന്നത് എനിക്ക് വലിയ ഇഷ്ടം ആയിരുന്നു. വൈകുന്നേരം വരെ ബെഞ്ചിൽ നനഞ്ഞു കുതിർന്നിരിക്കുക... ഓടിനിടയിലൂടെ വീഴുന്ന തുള്ളി വെള്ളം കയ്യിൽ പിടിച്ചു കളിക്കുക. സ്കൂൾ വിടുമ്പോൾ മഴ പെയ്യും മുമ്പേ....... മഴക്ക് മുൻപേ...... ഓടി വീട്ടിൽ എത്തി വരാന്തയിൽ കയറി ലോകം ജയിച്ചവനെ പോലെ തിരിഞ്ഞു നിന്ന് പെയ്തു കയറി വന്ന മഴയെ നോക്കി ചിരിക്കുക..................
                         ..............ഇന്ന് എന്റെ മുറ്റത്തു നിന്ന് മഴ ഇറങ്ങി പോയ വേഗതയിൽ എൻ്റെ ബാല്യവും പെയ്തു തീർന്നു പോയി........
                                                                                              നവീന ജിനേന്ദ്രൻ 
                                                                                                           10 A 

Tuesday, November 7, 2017

"കടലാസുതോണിയെപോലെന്റെ ബാല്യത്തിൽ...
  ഒഴുകുന്ന സ്നേഹമാണച്ചൻ..."

ഏഞ്ചല സി  ബിജു
        9 ബി

സ്വപ്‌നം

ഒരു കുന്നിന്റെ നിറുകയിൽ ആയിരുന്നു ഞാൻ... വയലറ്റ് നിറമുള്ള പൂക്കൾ എന്റെ ചുറ്റും വിടർന്നു നിന്നു.. ചിത്രശലഭങ്ങളിലൊന്ന് എന്റെ കണ്പീലിയിൽ വന്നിരുന്നു... ദൂരെ വെളുത്ത നിറമുള്ള കുതിരയിൽ മേഘങ്ങളേ വകഞ്ഞുമാറ്റി അയാൾ വരുന്നു... സ്വപ്നം വില്കുന്നവൻ... ഞാൻ ആ കുതിരപ്പുറത്തേറി അകലെ മഞ്ഞു പെയ്യുന്ന താഴ്വരയിലേക്കു പോകാൻ കൊതിച്ചു... എന്റെ അടുത്ത് വന്ന കുതിര കുളമ്പടി അകന്നു പോകുന്ന നിരാശ നിറക്കുന്ന ശബ്ദത്തിലേക്കു ഞാൻ ഉണർന്നു... കിടക്കയിൽ കുമിഞ്ഞുകൂടി ഇരിക്കുന്ന തീരാത്ത പ്രൊജക്റ്റ് ഫൈലിലേക്കു നോക്കി നിസ്സഹായായി ഞാൻ ഇരുന്നു...
                                                                                                                                         രോഹിത് രാധാകൃഷ്ണൻ
9 B

ഹൃദയത്തിന്റെ ആഴങ്ങളിൽ..
എത്തിനോക്കവേ ....
സ്നേഹം മാത്രം തിരിച്ചു ചിരിച്ചു ...
          നിമ്മി  ജോസ്

Monday, November 6, 2017

MATHS CLUB
         Maths club is an organization of students interested in promoting mathematics in the campus. It is a student initiated and teacher supported academic group dedicated to serve the needs and interests of all students interested in mathematics. Important aspects of learning mathematics is mastering practical techniques such as addition, division, measurement and so on. Another aspect of doing mathematics involves creativity and imagination.